ജഗതിയെ കാണാന്‍ പിസി ജോര്‍ജ്ജ് അനുവദിക്കുന്നില്ലെന്ന് മകള്‍;ശ്രീലക്ഷ്മി

തിരു: തന്റെ പപ്പയെ കാണാന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് തടസം നില്‍കുന്നതായി ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി. ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് വികാരാധീനയായ് ശ്രീലക്ഷ്മി തന്റെ അച്ഛനെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.

തനിക്ക് അവരുടെ സ്വത്തോ പണമോ ഒന്നും ആവശ്യമില്ലെന്നും ഒരു മകളെന്ന നിലയില്‍ അച്ഛനെ കാണാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു. പിസി ജോര്‍ജ്ജ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണ് തന്നെയും അമ്മയേയും തടയുന്നതെന്നും ശ്രീലക്ഷ്മി പറഞ്ഞു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും കോടതി ഉത്തരവുണ്ടായിട്ടും തന്നെ പിതാവിനെ കാണിക്കുന്നില്ലെന്നും ശ്രീലക്ഷ്മി ആവര്‍ത്തിച്ചു.

മുഖ്യമന്ത്രിയോട് ഇത് തങ്ങളുടെ കുടുംബകാര്യമാണെന്നും ഇതിലിടപെടേണ്ടെന്നും പി സി ജോര്‍ജ്ജ് പറഞ്ഞത്രേ.

ഏതായാലും ശ്രീലക്ഷ്മി പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് പരാതി നല്‍കിക്കഴിഞ്ഞു.

 

 

ഒരു വര്‍ഷത്തിന് ശേഷം ജഗതി ക്യാമറയ്ക്ക്‌ മുന്നിലെത്തി


 

Share news
error: Content is protected !!
Scroll to Top