Section

malabari-logo-mobile

ഒത്തുതീര്‍പ്പുമായി ഹൈദരലി ശിഹാബ് തങ്ങള്‍

HIGHLIGHTS : കോഴിക്കോട് : അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകണമെന്ന്

കോഴിക്കോട് : അഭിപ്രായ വ്യത്യാസം മറന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാകണമെന്ന് മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍. പ്രകടനത്തിലും പൊതുയോഗത്തിലും മറ്റുള്ളവരെ നോവിക്കുന്നതൊന്നും ഉണ്ടാവരുതെന്ന് അദേഹം ആവശ്യപ്പെട്ടു. മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ തങ്ങളും ചെന്നിത്തലയും പരസ്യ പ്രകടനങ്ങളും പ്സ്ഥാവനകളും നടത്തരുതെന്നുപറഞ്ഞ് മണിക്കൂറുകള്‍ക്കകം കണ്ണൂര്‍ ശ്രീകണ്ഠ പുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആര്യാടനെതിരെയും കോണ്‍ഗ്രസിനെതിരെയും മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തി. നഗരത്തില്‍ സ്ഥാപിച്ച ആര്യാടന്റെ ഫഌക്‌സ് ബോര്‍ഡുകളും തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് യൂത്തുകോണ്‍ഗ്രസുകാരും തെരുവിലിറങ്ങി.

sameeksha-malabarinews

കോണ്‍ഗ്രസ് ലീഗ് തര്‍ക്കം നിലനില്‍ക്കുന്ന മലപ്പുറം ജില്ലയിലെ മൂത്തേടം പഞ്ചായത്തില്‍ ഇ്ന്ന് രാത്രിയില്‍ ലീഗിന്റെ വീട് ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസ്സാണ് ഇതിനു പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!