മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അന്തിമറിപ്പോര്‍ട്ട് ഇന്ന് സുപ്രീംകോടതിക്ക് സമര്‍പ്പിക്കും.

ദില്ലി : മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി സുപ്രീംകോടതിക്ക് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിന് ഇന്ന് അന്തിമരൂപം നല്‍കും. ഈ മാസം അവസാനമാണ് ഉന്നതാധികാര സമിതിയുടെ കാലാവതി അവസാനിക്കുന്നത്. ഇന്ന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിനൊപ്പെ സമര്‍പ്പിക്കേണ്ട അനുബന്ധ രേഖകള്‍ തയ്യാറാക്കുന്ന ജോലിയും ഇന്ന് പൂര്‍ത്തിയാക്കും.

കാലവധി അവസാനിക്കുന്നതിന് മുമ്പായാണ് സമിതി അന്തിമ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് സമര്‍പ്പിക്കാന്‍ പോകുന്നത്. ഇന്നലെ തന്നെ ഉന്നതാധികാര സമിതിയോഗം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി തുടങ്ങിയിരുന്നു.

ഡാമില്‍ അറ്റകുറ്റപണി നടത്തുന്നതിനായി തമിഴ്‌നാട് സമര്‍പ്പിച്ച പരാതിയിന്‍മേല്‍ നടപടിയെടുക്കാനാവില്ലെന്ന് ഉന്നതാധികാര സമിതി ഇന്നലെ വ്യക്തമാക്കിയിരുന്നു.

Share news
error: Content is protected !!
Scroll to Top