Section

malabari-logo-mobile

ഐ എസില്‍ ചേരാന്‍ പോയ 4 ഇന്ത്യക്കാര്‍ സിറിയയില്‍ അറസ്‌റ്റിലായി

HIGHLIGHTS : ദമസ്‌കസ്‌:ഐ എസില്‍ ചേരാന്‍ പോയ 4 ഇന്ത്യക്കാരെ സിറിയന്‍ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്‌തു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ ഉപപ്രധാമന്ത്രിയും വിദേശ ...

ദമസ്‌കസ്‌:ഐ എസില്‍ ചേരാന്‍ പോയ 4 ഇന്ത്യക്കാരെ സിറിയന്‍ അധികൃതര്‍ അറസ്‌റ്റ്‌ ചെയ്‌തു. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സിറിയന്‍ ഉപപ്രധാമന്ത്രിയും വിദേശ മന്ത്രിയുമായ വാലിദ്‌ മുആലം യുവാക്കളെ പിടികൂടിയതായി സ്ഥിരീകരിച്ചത്‌. ജോര്‍ദാന്‍ വഴി സിറയയിലേക്ക്‌ കടക്കാന്‍ ശ്രമിക്കവെയാണ്‌ ഇവര്‍ പിടിയിലായതെന്ന്‌ വാലിദ്‌ പറഞ്ഞു.

അതെസമയം ദമസ്‌കസ്‌ ജയിലില്‍ കഴിയുന്ന യുവാക്കളെ കുറിച്ചുളള വിവരങ്ങള്‌ സിറിയ പുറത്തുവിട്ടിട്ടില്ല. കൂടാതെ ഇവരെ ഇന്ത്യയിലേക്ക്‌ കൊണ്ട്‌ പോവണമെന്നാണ്‌ സിറിയ ആവശ്യപ്പെട്ടിട്ടുണ്ട്‌. നിലവില്‍ 23 ഇന്ത്യക്കാര്‍ സിറിയയില്‍ ഇസ്ലാമിക്‌ സ്റ്റേറ്റിനൊപ്പം ചേര്‍ന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍.

sameeksha-malabarinews

ഇറാഖില്‍ ഐ എസ്‌ തട്ടിക്കൊണ്ട്‌ പോയെന്ന്‌ കരുതുന്ന 39 ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച്‌ സിറിയ നിസഹായരാണെന്നും വാലിദ്‌ പറഞ്ഞു. ഇറാഖി സൈന്യമാണ്‌ ഇവരെ തടഞ്ഞു വെച്ചതെങ്കില്‍ ഇടപെടാമെന്നും വാലിദ്‌ പറഞ്ഞു.

സൗദി, ഖത്തര്‍, തുറക്കി എന്നീ രാഷ്ട്രങ്ങളാണ്‌ സിറിയയില്‍ ഭീകരത വളര്‍ത്തുന്നതെന്നു വാലിദ്‌ പറഞ്ഞു. വിദേശമന്ത്രി സുഷമാ സ്വരാജ്‌, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ദോവല്‍ എന്നിവരുമായി വാലിദ്‌ ചര്‍ച്ചകള്‍ നടത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!