എസി കോച്ചില്‍ സീസണ്‍കാര്‍ കയറരുത്;ഹൈക്കോടതി.

കൊച്ചി: റെയില്‍വേ എസി സ്ലീപ്പര്‍ കോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ യാത്രചെയ്യരുതെന്ന് ഹൈക്കോടതി. റെയില്‍വേ ഫസ്റ്റ് ക്ലാസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

റിസര്‍വേഷന്‍ കോച്ചുകളില്‍ സീസണ്‍ ടിക്കറ്റുകാര്‍ യാത്ര ചെയ്യുന്നത് റിസര്‍വേഷന്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുവരുത്തുന്നുണ്ടെന്ന റെയില്‍വേയുടെ വാദം അംഗീകരിച്ചാണ് കോടതി വിധി.

ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുമായി എസി സ്ലീപ്പര്‍ കോച്ചുകളില്‍ കയറിയ യാത്രക്കാരെ ടിടിഇമാര്‍ ഇറക്കിവിട്ട സംഭത്തെ തുടര്‍ാന്നാണ്് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഹര്‍ജി നല്‍കിയത്.

സാധാരണ സീസണ്‍ ടിക്കറ്റ്് ഉപയോഗിച്ച് യാത്രചെയ്യുന്നവര്‍ക്ക് സാധാരണ കോച്ചുകളില്‍ മാത്രമെ യാത്രചെയ്യാന്‍ പാടുള്ളുവെന്നും ഫസ്റ്റ് ക്ലാസ് സീസണ്‍ ടിക്കറ്റുപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസില്‍ കോച്ചില്‍ മാത്രമെ യാത്രചെയ്യാന്‍ അവകാശമൊള്ളു വെന്നും കോടതി വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top