ദില്ലി കൂട്ടമാനഭംഗം; 6ാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല

ദില്ലി: ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊല്ലപ്പെട്ട സംഭലത്തിലെ ആറാം പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്. മറ്റ് അഞ്ച് പ്രതികള്‍ക്കൊപ്പം ഇക്കാരണത്താല്‍ ഈ പ്രതയെ സകേതിലെ അതിവേഗ കോടതിയില്‍ വിചാരണ ചെയ്യില്ല.

സ്‌കൂള്‍ രേഖകള്‍ പ്രകാരം പ്രതിയുടെ ജനന തിയ്യതി 1995 ജൂലൈ നാലിനാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കോടതിയില്‍ അറിയിച്ചു. പെണ്‍കുട്ടിയെ അതിക്രൂരവും പൈശാചികവുമായി പീഡിപ്പിച്ചത് ആറാം പ്രതിയായിരുന്നെന്നാണ് വിവരം.

പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പ്രതിയെ മറ്റു പ്രതികള്‍ക്കൊപ്പം ശിക്ഷ നല്‍കാതെ ജുവനൈല്‍ ഹോമിലേക്ക് അയക്കുകയാണ് ചെയ്യുക.

Share news
error: Content is protected !!
Scroll to Top