Section

malabari-logo-mobile

‘ഗാന്ധിജിയും വിവേകാനന്ദനും’ വിദ്യാര്‍ഥികള്‍ക്ക് പ്രസംഗമത്സരം

HIGHLIGHTS : ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും

ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പും ഗാന്ധി ദര്‍ശന്‍ സമിതിയും സംയുക്തമായി ഹൈസ്‌കൂള്‍ – ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം നടത്തുന്നു. തിരുനാവായ സര്‍വോദയ മേള, വിവേകാനന്ദന്റെ 150-ാം ജന്മ വാര്‍ഷികം എന്നിവയോടനുബന്്ധിച്ച് ‘ഗാധിജിയും വിവേകാനന്ദനും’ എന്ന വിഷയത്തില്‍ ഫ്രെബുവരി 10 ന് രാവിലെ 11 ന് തവനൂര്‍ കെ.എം.ജി.യു.പി സ്‌കൂളിലാണ് മത്സരം.
ഏഴിന് രാവിലെ 10 ന് മലപ്പുറം നെഹ്‌റു യുവകേന്ദ്രത്തിലും ഉച്ചയ്ക്ക് രണ്ടിന് തിരുര്‍ സ്‌കൗട്ട് ഹാളിലും എട്ടിന് രാവിലെ 11 ന് വണ്ടൂര്‍ എ.ഇ.ഒ ഓഫീസ് ഹാളിലും നടത്തുന്ന പ്രാഥമിക മത്സരം നടത്തും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രിന്‍സിപ്പല്‍/പ്രധാനധ്യാപകന്‍ എന്നിവരുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ ഫെബ്രുവരി ആറിന് വൈകിട്ട് നാലിനകം അതത് ഡി.ഇ.ഒ ഓഫിസില്‍ എത്തിക്കണം. പ്രാഥമിക മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് തവനൂരില്‍ 10 ന് നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. രണ്ടു വിഭാഗങ്ങളിലും ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും നല്‍കും. ഫോണ്‍: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് 0483 – 2734387

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!