Section

malabari-logo-mobile

എയര്‍ ഹോസ്റ്റസ്മാരുടെ വിമാനം പറത്തല്‍; അന്വേഷണം ആരംഭിച്ചു

HIGHLIGHTS : ദില്ലി: എയര്‍ ഇന്ത്യാ വിമാനം എയര്‍ ഹോസ്റ്റസ്മാര്‍ പറത്തിയ

ദില്ലി: എയര്‍ ഇന്ത്യാ വിമാനം എയര്‍ ഹോസ്റ്റസ്മാര്‍ പറത്തിയ സംഭവത്തില്‍ ഡിജിസിഎ അനേ്വഷണം തുടങ്ങി. സംഭവത്തെ തുടര്‍ന്ന് അനേ്വഷണ വിധേയമായി പൈലറ്റുള്‍പ്പെടെ രണ്ട് എയര്‍ ഹോസ്റ്റസ്മാരെ സസ്‌പെന്റ് ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 12 നാണ് സംഭവം. ഇന്ത്യയുടെ ബാങ്കോംഗ്- ദില്ലി വിമാനം രണ്ട് എയര്‍ ഹോസ്റ്റസ്മാര്‍ ചേര്‍ന്ന് നിയന്ത്രിച്ചു എന്നാണ് ആരോപണം. വിമാനം പറന്ന് അരമണിക്കൂര്‍ ആയപ്പോള്‍ പൈലറ്റ് മൂത്രമൊഴിക്കാന്‍ പോയപ്പോളാണ് ഹെയര്‍ ഹോസ്റ്റസ്മാര്‍ വിമാനം പറത്തിയത്. സംഭവം വിവാദമായതോടെ ഡിജിസിഎ അനേ്വഷണം ആരംഭിക്കുകയും പൈലറ്റ് ഉള്‍പ്പെടെ 2 ഹെയര്‍ ഹോസ്റ്റസ്മാരെയും അനേ്വഷണ വിധേയമായി സസ്‌പെന്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ എയര്‍ ഹോസ്റ്റസ്മാര്‍ വിമാനം പറത്തി എന്ന സംഭവം എയര്‍ ഇന്ത്യ നിഷേധിച്ചു. സംഭവത്തെ കുറിച്ച് അനേ്വഷിക്കുമെന്നും യാത്രക്കാരുടെ സുരക്ഷക്കാണ് എന്നും പ്രാധാന്യം നല്‍കുന്നതെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!