എംഎം മണിക്കെതിരെ നടപടിയെടുക്കും : പിണറായി

തിരു : സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ അനുയോജ്യമായ നടപടിയെടുക്കുമെന്ന് പിണറായി വിജയന്‍.

ഇക്കാര്യം പാര്‍ട്ട് ചര്‍ച്ചചെയ്യും. എന്നാല്‍ മണിക്കെതിരെയുള്ള പോലീസ് നടപടി നിയമവിരുദ്ധമാണെന്നും മണിയുടെ പ്രസംഗം നയപരമായ പ്രശ്‌നമാണെന്നും ക്രിമിനല്‍ കുറ്റമല്ലെന്നും പിണറായി പറഞ്ഞു.
ചന്ദ്രശേകരന്‍ വധവുമായി മാധ്യമങ്ങലളില്‍ വരുന്നത് വാസ്ഥവ വിരുദ്ധമായ കാര്യങ്ങളാണെന്നും പാര്‍ട്ടിക്ക് അതുമായി ബന്ധമില്ലെന്നും പിടിക്കപ്പെട്ടവരില്‍ ആര്‍ക്കെങ്കിലും ബന്ധമുമ്‌ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പിണറായി ആവര്‍ത്തിച്ചു.

തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ മേഖലായോഗത്തില്‍ റിപ്പോര്‍ട്ടിങ്ങിനായി എസ് രാമചന്ദ്രന്‍ പിള്ളയോടൊപ്പം എത്തിയതായിരുന്നു പിണറായി.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top