Section

malabari-logo-mobile

എംഎം മണിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

HIGHLIGHTS : തൊടുപുഴ: സിപിഐഎം ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ കൊലക്കുറ്റത്തിനും

തൊടുപുഴ: സിപിഐഎം ജില്ലാ സെക്രട്ടറി എംഎം മണിക്കെതിരെ കൊലക്കുറ്റത്തിനും ഗൂഡാലോചനയ്ക്കും ,സംഘംചേരലിനും ഉള്ള വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഇടുക്കി എസ്പി ജോര്‍ജ്ജ്വര്‍ഗീസിന്റെ നിര്‍ദേശപ്രകാരം തൊടുപുഴ പോലീസാണ് കേസെടുത്തത്. മണിയെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കിലും ചോദ്യംചെയ്യാന്‍ സാധ്യതയുണ്ട്.

1982 മുതലുള്ള കാലയളവില്‍ പലഘട്ടങ്ങളിലായി അഞ്ചേരി ബേബി, മുട്ടുകാട് നാണപ്പന്‍, മുള്ളന്‍ചിറ മത്തായി എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പൊതുയോഗത്തിലെ പരാമര്‍ശങ്ങളാണ് മണിക്കെതിരെ കേസെടുക്കാന്‍ കാരണമായത്.

sameeksha-malabarinews

രണ്ടു ദിവസം മുമ്പ് തൊടുപുഴ മണക്കാട് വെച്ച് നടന്ന പൊതുയോഗത്തില്‍ മണി തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സിപിഎമ്മിന് കൊല്ലേണ്ടി വന്നിട്ടുണ്ടെന്ന് പരസ്യമായി പ്രസ്താവിച്ചിരുന്നു. കൊലപ്പെടുത്തിയ രീതിയെ കുറിച്ചും പ്രസംഗത്തില്‍ പരാമര്‍ശമുണ്ട.

സിപിഎമ്മിലെ വിഭാഗിയതയാണ് ഇത്തരത്തിലുള്ള ഒരു പ്രസ്താവന നടത്താന്‍ കാരണമെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. സിപിഎം ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സംശയത്തിന്റെ കരി നിഴലില്‍ നില്‍കുമ്പോള്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് കൊണ്ട് വിഎസ് സംസ്ഥാന നേതൃത്വത്തിനെതിരെ നിലപാടെടുത്തപ്പോള്‍ മണിയും കൂട്ടുപിടിച്ചത് ചരിത്രത്തെയാണ്. മുന്‍കാലങ്ങളിലും സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നും. ഇടുക്കിയില്‍ ഇത്തരം കൊലപാതകങ്ങള്‍ നടന്ന 1982,86 കാലഘട്ടങ്ങളില്‍ വിഎസ് ആയിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയെന്നും രാഷ്ട്രിയ കൊലപാതകങ്ങളെ കുറിച്ച് വിമര്‍ശിക്കാന്‍ വിഎസ്സിന് ധാര്‍മിക അവകാശമില്ലെന്നും പറയാതെ പറയുകയായിരുന്നു മണി. പിണറായി വിജയന്‍ മണിയുടെ പ്ര്‌സ്താവനയെ കൈയൊഴിയുകയും കേന്ദ്ര നേതൃത്വം ഈ വിഷയം ഗൗരവമായി എടുക്കുകയും ചെയ്തതോടെ മണി ഒറ്റപ്പെടുകയാണുണ്ടായത്.

മണിക്കെതിരെ നടപടിയെടുക്കമമെന്ന് സിപിഐ , സിപിഐഎം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാല്‍ മണിക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മൂന്നാര്‍ ടൗണില്‍ പ്രകടനം നടത്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!