Section

malabari-logo-mobile

കൊല്‍ക്കത്തക്ക് കിരീടം

HIGHLIGHTS : ചെന്നൈ : ഐപില്‍ കിരീടധാരികളുടെ പട്ടികയിലേക്ക് ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ജാക്കാലിസിന്റെ യും മന്‍വീന്ദര്‍

ചെന്നൈ : ഐപില്‍ കിരീടധാരികളുടെ പട്ടികയിലേക്ക് ഇനി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ജാക്കാലിസിന്റെ യും മന്‍വീന്ദര്‍ ബിസ്‌ലേയുടെയും അര്‍ഥ സെഞ്ച്വറികള്‍ ചെന്നൈയുടെ മോഹങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ ചെന്നൈ ചിദംബരം സ്റ്റോഡിയം കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ ആദ്യ ഐപിഎല്‍ കിരീടം എന്ന ചരിത്ര നേട്ടത്തിന് സാക്ഷിയായി. അവിടെ പൊലിഞ്ഞത് ചെന്നൈയുടെ ഹാട്രിക്ക് കിരീടം എന്ന സ്വപ്‌നമായിരുന്നു.

 

റണ്‍മഴയൊഴുകിയ ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സ് ഉയര്‍ത്തിയ 191 റണ്‍സിന്റെ വിജയലക്ഷ്യം 2 പന്തും 5 വിക്കറ്റും ബാക്കിനില്‍ക്കെ കൊല്‍ക്കത്ത മറികടന്നു. സ്‌കോര്‍ ചെന്നൈ 3-190 (20) കല്‍ക്കത്ത 5-192(19.4).

sameeksha-malabarinews

 

സുരേഷ് റൈനയുടെ 38 പന്തില്‍ നേടിയ 73 റണ്ണിന്റെ മികവില്‍ ചെന്നൈ അടിച്ചുകൂട്ടിയ 190 റണ്ണിനെ മറികടക്കാനായത് സമാനതകളില്ലാത്ത ബസ്‌ലേയുടെ കരിസ്മാറ്റിക്ക് ബാറ്റിങ് തന്നെയായിരുന്നു. സ്്പിന്നര്‍മാരെയും പേസര്‍മാരെയും ഒരേപോലെ നേരി്ട്ട ഈ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ അടിച്ചുകൂട്ടിയത് 48 പന്തില്‍ 88 റണ്‍. ആദ്യ ഓറില്‍ തന്നെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറിനെ നഷ്ടപ്പെട്ട കൊല്‍ക്കത്തയ്ക്ക് വിജയത്തിന് സഹായകമായത് ജാക്കാലിസ് പൊരുതി നേടിയ 69 റണ്‍കൂടിയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!