Section

malabari-logo-mobile

ഉണ്ണികൃഷ്ണ പണിക്കരും ജയമാലയും ഉള്‍പ്പെട്ട ദേവപ്രശ്‌ന കേസ് റദ്ദാക്കി

HIGHLIGHTS : കൊച്ചി : കന്നഡ നടി

കൊച്ചി : കന്നഡ നടി ജയമാലയും പ്രമുഖ ജോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണ പണക്കരും ഉള്‍പ്പെട്ട ശബരിമല വിവാദ കേസ് കേരള ഹൈക്കോടതി റദ്ദാക്കി. ഇവര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പണത്തിന് വേണ്ടി ജയമാലയും ഉണ്ണികൃഷ്ണ പണിക്കരും ചേര്‍ന്ന് ദേവപ്രശ്‌നത്തില്‍ വിവാദവെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു എന്നാണ് കേസ്. ക്രൈംബ്രാഞ്ചാണ് കേസിന്റെ അന്വേഷണം നടത്തിയത്. ഇതിനെതിരെ ഇവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ വിധി.

sameeksha-malabarinews

2006 ജൂണ്‍ 16 മുതല്‍ 19 വരെ ശബരിമലയില്‍ ഉണ്ികൃഷ്ണ പണിക്കരുടെ തേതൃത്വത്തില്‍ നടന്ന ദേവപ്രശ്‌നത്തില്‍ ശബരിമലയില്‍ സ്ത്രീസാന്നിധ്യം ഉണ്ടായിട്ടുണ്ടെന്ന പരാമര്‍ശം വന്‍വിവാദമായിരുന്നു. തുടര്‍ന്ന് കന്നഡ നടി ജയമാല സന്നിധാനത്തെത്തി അയ്യപ്പ വിഗ്രഹം സ്പര്‍ശിച്ചെന്നുമുള്ള വെളിപ്പെടുത്തലും നടത്തിയിരുന്നു. ഇത് പണിക്കരുടെ പരാമര്‍ശം സാധൂകരിക്കാനാണെന്നും അതിനായി ഇവര്‍ തമ്മില്‍ ഗൂഢാലോചന നടത്തി എന്നുമാണ് കേസ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!