Section

malabari-logo-mobile

ഇറ്റാലിയന്‍ കപ്പല്‍ ഉപാധികളോടെ വിട്ടയക്കാം ; സുപ്രീം കോടതി.

HIGHLIGHTS : ദില്ലി : മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ

ദില്ലി : മത്സ്യതൊഴിലാളികളെ വെടിവെച്ച് കൊന്ന കേസിലെ ഇറ്റാലായ കപ്പലായ എന്റിക്ക ലെക്‌സി ഉപാധികളോടെ വിട്ടു കൊടുക്കാനാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.

കപ്പലിലെ ജീവനക്കാരെയും നാവികരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാക്കാമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. സമന്‍സ് ലഭിച്ച് ഏഴ് ആഴ്ച്ചയ്ക്കുള്ളില്‍ കപ്പലിലെ ജീവനക്കാര്‍ ഹാജരാകണമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു.

sameeksha-malabarinews

കപ്പല്‍ വിട്ടുകിട്ടാന്‍ മൂന്ന് കോടി രൂപ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു. കപ്പല്‍ വിട്ട് നല്‍കണമെന്ന ഇറ്റലിയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.

കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ക്ക് നല്‍കിയ തുക അവരെ സഹായിക്കാനാണ് നല്‍കിയതെന്നും അത് തിരിച്ച്് നല്‍കേണ്ടതില്ലെന്നും ഇറ്റലി കോടതിയെ ധരിപ്പിച്ചിരുന്നു.

കടല്‍ക്കൊലക്കേസില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പിലെ വിവാദ വ്യവസ്ഥകള്‍ കോടതിക്ക്്്്് റദ്ദാക്കാമെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!