ഇന്റര്‍ സോണ്‍ വനിത ഫുട്‌ബോള്‍ പിഎസ്എംഒ ചാമ്പ്യന്‍മാര്‍

തിരൂരങ്ങാടി: കോഴിക്കോട് സര്‍വകലാശാല ഇന്റ് കോളേജിയേറ്റ് ഇന്റര്‍ സോണ്‍ വനിത ഫുട്‌ബോള്‍ കിരീടം തിരൂരങ്ങാടി പിഎസ്എംഒ കോളേജിന്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് റണ്ണേഴ്‌സ്അപ്. സെന്റ് ജോസഫ് തൃശൂര്‍ മൂന്നാം സ്ഥാനം നേടി.

ടൂര്‍ണമെന്റിലെ മികച്ച കളിക്കാരി പിഎസ്എംഒ കോളേിലെ എവി അശ്വതിയാണ്. മികച്ച ഗോള്‍കീപ്പറായി സെന്റ്‌ജോസഫിലെ നിഖിലെയെയാണ് തിരഞ്ഞെടുത്തത്.

വിജയികള്‍ക്കുള്ള സമ്മാന ദാനം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഫുട്‌ബോള്‍ കോച്ച് ലിജോ ജോണ്‍ നിര്‍വഹിച്ചു.

Share news
error: Content is protected !!
Scroll to Top