Section

malabari-logo-mobile

ഷുക്കൂര്‍ വധക്കേസിലെ മൊഴിമാറ്റം :ലീഗിലെ തര്‍ക്കം തെരുവിലേക്ക്

HIGHLIGHTS : ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് നേരെ ആക്രമണം.

ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് നേരെ ആക്രമണം.

തളിപ്പറമ്പ്: ഷുക്കൂര്‍ വധക്കേസിലെ പ്രധാന സാക്ഷികള്‍ നേരത്തെ നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യാസമായി കോടതിയില്‍ സ്ത്യവാങ്മൂലം നല്‍കിയതുമായി ബന്ധപ്പെട്ട് മുസ്ലിംലീഗിലുണ്ടായ പൊട്ടിത്തെറി തെരുവ് യുദ്ധമായി മാറി. തിങ്കാളാഴ്ത ഉച്ചയോടെയാണ് സംഘര്‍ഷമുണ്ടായത്.

sameeksha-malabarinews

മൊഴിമാറ്റം നടത്തന്‍ കാരണമായവര്‍ എന്നരോപണ വിധേയരായ മുസ്ലിംലീഗിന്റെ പ്രാദേശിക നേതൃത്വത്തിലുള്ള ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനം നടത്താന്‍ എത്തിയപ്പോള്‍ പ്രസ്സ് ക്ലബ്ബിന് മുന്നില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ തടിച്ച് കൂടുകയായിരുന്നു. പോലീസ് പിരിഞ്ഞ്‌പോകാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ കൂട്ടാക്കിയില്ല. പിന്നീട് കൂടുതല്‍ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ഇവിടേക്ക്് എത്തിയതോടെ തളിപ്പറമ്പ് ബസ്റ്റാന്റ് പരിസരമാകെ സംഘര്‍ഷഭരിതമായി. പിന്നീട് ഡിവൈഎസ്പി കെഎസ് സുദര്‍ശന്റെ നേതൃത്വത്തില്‍ സിഐമാരടക്കം പോലീസും ദ്രുതകര്‍മ സേനയും രംഗത്തെത്തി. എന്നാല്‍ പ്രതസമ്മേളനം നടത്താനെത്തിയവര്‍ പുറതത്ിറങ്ങാതെ തങ്ങള്‍ പിരിഞ്ഞ് പോകില്ലെ നിലപാടിലായിരുന്നു ലീഗ് പ്രവര്‍ത്തകര്‍. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പത്രസമ്മേളനത്തിനെത്തിയ ട്രസ്റ്റ് ഭാരവാഹികളെ ഡിവൈഎസ്പിയുടെ നിര്‍ദേശ പ്രകാരം പ്രസ്സ് ക്ലബ്ബില്‍ നിന്ന് താഴെയിറക്കി പോലീസ് വാനില്‍ കയറ്റിയതോടെ ലീഗ് പ്രവര്‍ത്തകര്‍ പോലീസ് വാനിനു നേരെ കല്ലെറിഞ്ഞു. ഇതിനിടെ ഒരു സംഘം വാഹനം തടയാനും ശ്രമിച്ചു. തുടര്‍ന്ന് പോലീസ് ലാത്ത്ി വീശി ട്‌സ്റ്റ് ഭാരവാഹികളെ രക്ഷപ്പെടുത്തുകയായിരുന്നു.

ഇതിനുശേഷം തളിപ്പറമ്പ് ടൗണിലാകെ പരക്കെ ആക്രമണമുണ്ടായി. മര്‍ച്ചന്റ് അസോസിയേഷന്‍ കെട്ടിടത്ില്‍ പ്രവര്‍ത്തിക്കുന്ന ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് കമ്മിറ്റി ഓഫീസ് അക്രമികള്‍ അടിച്ച് തകര്‍ത്തു. ഓഫീസിനകത്തുണ്ടായിരുന്ന ഫര്‍ണിച്ചറും കമ്പ്യൂട്ടറുമെല്ലാം തകര്‍ത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു ഫ്രൂട്ടസ് കടയും തകര്‍ത്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!