Section

malabari-logo-mobile

‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ നിര്‍മാതാവ് അറസ്റ്റില്‍

HIGHLIGHTS : ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ'ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്' എന്ന സിനിമയുടെ

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ’ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ എന്ന സിനിമയുടെ നിര്‍മാതായ നകുല ബസ്സേലി(55)യ അറസ്റ്റിലായി. കാലിഫോര്‍ണിയയില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. 2011 ല്‍ ബാങ്ക് തട്ടിപ്പുകേസില്‍ തടവിലായി പുറത്തിറങ്ങിയ ശേഷം നിരീക്ഷണ കാലഘട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് അദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ എന്ന സിമയുടെ നിര്‍മാണവുമായി അറസ്റ്റിന് ബന്ധമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബാങ്ക് തട്ടിപ്പ് കേസില്‍ 21 മാസം ശിക്ഷ അനുഭവിച്ച ഇദേഹത്തിന് കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതിന് അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിച്ചതിനെ തുടര്‍ന്നാണ് ഇദേഹത്തെ ജയിലിലടച്ചത്.

sameeksha-malabarinews

ഇസ്രായേലീ അമേരിക്കനായ നകൂല ജൂതരുടെ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച ‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ എന്ന സിനിമയുടെ 14 മിനിറ്റ് വരുന്ന ട്രെയ്‌ലര്‍ അറബിയിലേക്ക് മൊഴിമാറ്റി യുട്യൂബില്‍ പ്രദര്‍ശിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഇതെ തുടര്‍ന്നുണ്ടായ പലഭാഗങ്ങലിലായുണ്ടായ പ്രക്ഷോഭങ്ങലില്‍ മുപ്പതോളം പേര്‍ മരിച്ചിരുന്നു.

ചിത്രത്തിന്റെ വീഡിയോ ക്ലിപ് പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ യുട്യൂബിനോട് ആവശ്യപ്പെട്ടെങ്കിലും ഈ ചിത്രം തങ്ങലുടെ നിയമങ്ങള്‍ക്ക് വിരുദ്ധമല്ലെന്നു പറഞ്ഞ് യൂട്യൂബ് ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്ന അഭിപ്രായ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്നതിനാല്‍ ചിത്രത്തിനെതിരെ നിയമനടപടി സാധ്യമല്ലെന്ന അമേരിക്കയും വ്യക്തമാക്കുകയുണ്ടായി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!