പ്ലസ്‌വണ്‍ പരീക്ഷയില്‍ കൂട്ട ആള്‍മാറാട്ടം

അരീക്കോട് : പ്ലസ്‌വണ്‍ പരീക്ഷയില്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ മൂര്‍ക്കനാട് സുബൂലൂസ്സലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥത്ഥികള്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളെ പിടികൂടി. ആള്‍മാറാട്ടം നടത്തിയ 23 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തു. പ്ലസ്‌വണ്‍ ഇംഗ്ലീഷ് പരീക്ഷയില്‍ യഥാര്‍ത്ഥത്തില്‍ എഴുതേണ്ട കുട്ടികളുടെ ഹാള്‍ടിക്കറ്റില്‍ പഠനമികവുള്ള ചിലകുട്ടികള്‍ അവരുടെ ഫോട്ടോ പതിച്ച് പരീക്ഷയെഴുതുകയാണുണ്ടായത്. പ്രിന്‍സിപ്പല്‍ ചാര്‍ജിലുണ്ടായിരുന്ന എ സവാദാണ് ആള്‍മാറാട്ടം പിടികൂടിയത്.

21 കുട്ടികള്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പരീക്ഷയെഴുതിയപ്പോള്‍ രണ്ട് സീറ്റിലുള്ളവര്‍ പരസ്പരം മാറിയെഴുതി സഹായിക്കുകയായിരുന്നു എന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി കാര്യം ബോധിപ്പിച്ച ശേഷമാണ് ഇവരെ സസ്‌പെന്റ് ചെയ്തതെന്ന് സവാദ് അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top