Section

malabari-logo-mobile

ജി- സാറ്റ് 10 വിജയകരമായി വിക്ഷേപിച്ചു

HIGHLIGHTS : ഫ്രഞ്ച് ഗയാന: ഇന്ത്യുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി- സാറ്റ് 10

ഫ്രഞ്ച് ഗയാന: ഇന്ത്യുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജി- സാറ്റ് 10 വിജയകരമായി വിക്ഷേപിച്ചു. സൗത്ത് അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നാണ് ജി സാറ്റ് 10 വിക്ഷേപിച്ചത്. 3,400കിലോഗ്രാം ഭാരമാണ് ഈ ഉപഗ്രഹത്തിനുള്ളത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.48 നായിരുന്നു വിക്ഷേപണം.

ഉപഗ്രഹത്തിന്റെ വിക്ഷേപണ ചെലവ് 750 കോടി രൂപയാണ്. ജിസാറ്റ് 10 ബാംഗ്ലൂരിലെ ഐ.എസ്.ആര്.ഒ ആസ്ഥാനത്താണ് നിര്‍മിച്ചത്.  ജി സാറ്റ് 10 എത്തി. ജി സാറ്റ് 10നൊപ്പം വിദേശ നിര്‍മിത വാര്‍ത്താവിനിമയ ഉപഗ്രഹം ആസ്ട്രാ 2എഫും വഹിച്ചുകൊണ്ടാണ് ഏരിയന്‍ 5ന്റെ യാത്ര.

sameeksha-malabarinews

30 വാര്‍ത്തവിനിമയ ട്രാന്‍സ്‌പോണ്ടറുകള്‍ ഉള്‍കൊള്ളുന്നതാണ് ജി സാറ്റ് 10. നവംബര്‍ മാസത്തോടെ പ്രവര്‍ത്തന സജ്ജമാകും. ജിസാറ്റിന് 15 വര്‍ഷത്തെ കലാവധിയാണ് കണക്കാപ്പെടുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!