Section

malabari-logo-mobile

ഇന്ത്യയിലേക്ക് പോകുന്ന സ്ത്രീകള്‍ കാമഭ്രാന്തന്‍മാരെ സൂക്ഷിക്കുക; ബ്രിട്ടന്‍

HIGHLIGHTS : ലണ്ടന്‍ : വിനോദ സഞ്ചാരത്തിനായി

ലണ്ടന്‍ : വിനോദ സഞ്ചാരത്തിനായി ഇന്ത്യയിലേക്ക് പോകുന്ന സ്ത്രീകള്‍ കാമഭ്രാന്തന്‍മാരെ സൂക്ഷിക്കുക്ണമെന്ന് മുനന്‌റിയിപ്പ്. ബ്രിട്ടീഷ് വനിതകള്‍ക്ക് ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റേതാണ് മുന്നറിയിപ്പ്.

ദില്ലി ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് പുറമെ വിദേശികളും വ്യാപകമായി പീഡിപ്പിക്കപ്പെട്ട് തുടങ്ങിയതിന്റെ പശ്ചാതലത്തിലാണ് ബ്രിട്ടന്‍ യുവതികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിന്നുന്നത്. കൂടാതെ തട്ടിപ്പ് കാരെയും തിരിച്ചറിയണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

sameeksha-malabarinews

ബാംഗ്‌ളൂര്‍,രാജസ്ഥാന്‍, ആഗ്ര,ജയ്പ്പൂര്‍,ദില്ലി,ഗോവ എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്നാണ് വനിതകള്‍ക്ക് നേരെ കൂടുതല്‍ ആക്രമണം നടക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 16 ന് സ്വിസ് യുവതി കൂട്ടമാനഭംഗത്തിനിരയായ സംഭവം പ്രതേ്യകം എടുത്ത് പരാമര്‍ശിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെത്തുമ്പോള്‍ മാന്യമായി വസ്ത്രധാരണം ചെയ്യുവാനും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടുകളില്‍ രാത്രികാലങ്ങളില്‍ ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുവാനും പ്രതേ്യകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

ഏതെങ്കിലും വിധത്തില്‍ ആക്രമിക്കപ്പെടുകയാണെങ്കില്‍ വിവരം എത്രയും പെട്ടെന്ന് ബ്രിട്ടീഷ് എംബസിയില്‍ അറിയിക്കണമെന്നും ഫോറിന്‍ ആന്റ് കോമണ്‍വെല്‍ത്ത് ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഏകദേശം എട്ട് ലക്ഷത്തോളം ബ്രിട്ടീഷ് പൗരന്‍മാരാണ് ഓരോ വര്‍ഷവും ഇന്ത്യ സന്ദര്‍ശിക്കുന്നതെന്നാണ് ഈ ഓഫീസിന്റെ കണക്ക്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!