Section

malabari-logo-mobile

ഇനി ദുബായില്‍ കുടുംബവിസ ലഭിക്കാന്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നിര്‍ബന്ധമാക്കി.

HIGHLIGHTS : മനാമ : ദുബായില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കുന്നതിനുള്ള

മനാമ : ദുബായില്‍ കുടുംബത്തെ കൂടെ താമസിപ്പിക്കുന്നതിനുള്ള റെസിഡന്‍സ് വിസ ലഭിക്കാന്‍ പ്രവാസികള്‍ ഇനി മുതല്‍ മാസ ശമ്പളത്തിന്റെ ബാങ്ക് സ്‌റ്റേ്‌മെന്റ് ഹാജരാക്കണമെന്നത് നിര്‍ബന്ധമാക്കി. ദുബായില്‍ സ്ഥിരതാമസമുള്ളയാളിന് കുടുംബത്തെ കൊണ്ടു വരാന്‍ മൂന്നുമാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് നല്‍കണം. പുതിയ വിസയില്‍ വന്നതാണെങ്കില്‍ ഒരു മാസത്തെ ശമ്പള സ്റ്റേറ്റ്‌മെന്റോ ശമ്പളം സ്ഥിരീകരിക്കുന്ന ബാങ്ക് കത്തോ ഹാജരാക്കണം. ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഇല്ലാതെ കുടുംബ വിസക്ക് അപേക്ഷ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ കുടുംബത്തെ കൊണ്ടു വരുന്നത് ഒഴിവാക്കാനാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ് ഇന്‍ ദുബായ് (ജിഡിആര്‍എഫ്എ) പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്. നിലവിലുള്ള കുടുംബ റെസിഡന്‍സ് വിസ പുതുക്കുന്നവര്‍ക്ക് ഇത് ബാധകമല്ല.

sameeksha-malabarinews

ഭാര്യയെയോ മക്കളെയോ മാതാപിതാക്കളെയോ ദുബായിലെക്ക് കൊണ്ടുവരണമെങ്കില്‍ പ്രവാസികള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിക്കണമെന്ന് ജിഡിആര്‍എഫ്എ അറിയിച്ചു. ബാങ്കുസ്റ്റേറ്റ്‌മെന്റിന് പുറമെ കുടുംബവിസ അപേക്ഷയ്‌ക്കൊപ്പം 18 വയസ്സിന് മുകളിലുള്ള കുടുംബാംഗങ്ങളുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ ലേബര്‍ കാര്‍ഡ്, തൊഴില്‍ കരാറിന്റെ കോപ്പി, ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ശമ്പള സര്‍ട്ടിഫിക്കറ്റ്, അപേക്ഷകന്റെ പേരിലുള്ള വാടക കരാര്‍, തിരിച്ചറിയല്‍ എന്നിവ സമര്‍പ്പിക്കണം. ദുബായ് നിയമപ്രകാരം കുറഞ്ഞത് 4000 ദിര്‍ഹം ശമ്പളം വാങ്ങുന്നവരും താമസ സൗകര്യം ഉള്ളവരുമായവര്‍ക്കേ ഫാമിലി വിസ ലഭിക്കൂ. മാതാപിതാക്കളെ കൊണ്ടു വരണമെങ്കില്‍ 10,000 ദിര്‍ഹം ശമ്പളം ഉണ്ടാകണം.

നേരത്തെ ഫാമിലി വിസയ്ക്ക് അപേക്ഷിക്കാന്‍ ശമ്പളം വ്യക്തമാക്കുന്ന തൊഴില്‍ കരാറും കമ്പനിയിലെ ശമ്പള സര്‍ട്ടിഫിക്കറ്റും മതിയായിരുന്നു. എന്നാല്‍, കുറഞ്ഞ ശമ്പളം വാങ്ങുന്ന നിരവധി പേര്‍ യഥാര്‍ത്ഥ ശമ്പളത്തേക്കാള്‍ മൂന്നും നാലും ഇരട്ടി വാങ്ങിക്കുന്നതായി കാണിക്കുന്ന തൊഴില്‍ കരാറും ശമ്പള സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിബന്ധന കര്‍ശനമാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!