ആശ്വസിക്കാം ആരോഗ്യവാനായി ജഗതിയുടെ ചിത്രം പുറത്തുവന്നു.

വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് വിദഗ്ദ്ധ ചികിത്സക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച നടന്‍ ജഗതീ ശ്രീകുമാറിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിരിക്കുന്നെന്ന്് തെളിയിക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പുറത്ത് വന്നിരിക്കുന്നു.

തന്റെ മകള്‍ക്കും കൂട്ടുകാര്‍ക്കുമൊപ്പം ജഗതി വീല്‍ചെയറിലിരിക്കുന്ന ഫോട്ടോയാണ് പുറത്ത് വന്നിരിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കാനിരിക്കുന്ന മലയാളിക്ക് തങ്ങളുടെ പ്രിയതാരം ആരോഗ്യവാനായിരിക്കുന്നു എന്ന വാര്‍ത്ത ഒരു പുതുവത്സര സമ്മനമാണ്.

ഒമ്പത് മാസങ്ങള്‍ക്കുമുമ്പ് മാര്‍ച്ച് 10 ന് പുലര്‍ച്ചെ കോഴിക്കോട് സര്‍വ്വകലാശാലയ്ക്കടുത്ത് ദേശീയപാതയില്‍ പാണമ്പ്ര എന്ന സ്ഥലത്ത് വെച്ചാണ് ജഗതിയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്.

Share news
error: Content is protected !!
Scroll to Top