ദേശീയ പാതയിലെ അപകടങ്ങള്‍, നാട്ടുകാര്‍്ക്ക് പരിശീലനം നല്‍കി

തിരൂരങ്ങാടി: വാഹനപകടങ്ങള്‍ പെരുകിയ സാഹചര്യത്തില്‍ ഹൈവെ ടാസ്‌ക് ഫോഴ്‌സും ജാഗ്രതാ സമിതിയും കക്കാട്ട് നടത്തിയ പരിശീലന ക്യാമ്പ് ജില്ലാ കലക്ടര്‍ എംസി മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷ പുരസ്‌കാരം നേടിയ ജില്ലാ പോലീസ് സൂപ്രണ്ട് സേതുരാമനെ പൊന്നാടയണിയിച്ച് ആദരിച്ചു. ദേശീയ പാതയിലെ അപകടങ്ങള്‍ക്കെതിരെയുള്ള ഈ പടയണി മാതൃകയാണെന്ന് കലക്ടര്‍ പറഞ്ഞു.

വിപി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സിഐ ഉമേശ് സ്വാഗതം പറഞ്ഞു. കെഎം മൊയ്തീന്‍, എം അബ്ദുറഹിമാന്‍ കുട്ടി, മുക്കന്‍ ശരീഫ, പാക്കട റഫീദ ബീഗം, ഇഖ്ബാല്‍ കല്ലുങ്ങല്‍, പട്ടാളത്തില്‍ ഹംസ, എച്ച്എം സുലേഖ, വി ഭാസ്‌കരന്‍, എസ്‌ഐ മോഹനന്‍, എഎസ്‌ഐ മണി,എംകെ ശരീഫ്, പ്രസംഗിച്ചു. നൂറോളം പേര്‍ പങ്കെടുത്ത ക്യാമ്പില്‍ വാഹനപകടങ്ങള്‍ ഉണ്ടാവുമ്പോള്‍ ചെയ്യേണ്ട സുരക്ഷാകാര്യങ്ങളെ കുറിച്ച് കോഴിക്കോട് എയ്ഞ്ചല്‍സിന്റെ സഹകരണത്തോടെ ക്ലാസ്സെടുത്തു.

Share news
error: Content is protected !!
Scroll to Top