മുംബൈ: സിനിമകളിലും പരസ്യങ്ങളിലും കുറച്ചു വസ്ത്രം ധരിക്കുന്നത് സാമൂഹ്യ സേവനമാണെന്ന് പൂനം പാണ്ഡെയുടെ വെളിപ്പെടുത്തല്‍. തന്റെ ആരാധകര്‍ തന്നെ എപ്പോഴും കാണാന്‍ ആഗ്രഹിക്കുന്നത് അല്പ വസ്ത്രമണിഞ്ഞാണെന്നും അതുകൊണ്ടു തന്നെ ഒരിക്കലും അവരെ നിരുല്‍സാഹപ്പെടുത്താന്‍ തനിക്കാകില്ല. അതുകൊണ്ടു തന്നെ അത്തരത്തില്‍ ചിന്തിക്കുകയാണെങ്കില്‍ താന്‍ ചെയ്യുന്നത് ഏറ്റവും വലിയ സാമൂഹ്യ സേവനമാണെന്നും പൂനം പാണ്ഡെ പറഞ്ഞു.
ശരീരത്തില്‍ വസ്ത്രം പൂര്‍ണ്ണമായും മൂടിയെത്തിയാല്‍ ചിലപ്പോള്‍ തന്റെ ആരാധകര്‍ തന്നെ ശ്രദ്ധിച്ചെന്ന് വരില്ല. അതുകൊണ്ടു തന്നെ തന്റെ ആരാധകര്‍ക്ക് ഇഷ്ടപെടുന്ന ആഗ്രഹിക്കുന്ന രീതിയില്‍ നടക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ ചിത്രമായ നാഷ വന്‍ ഹിറ്റാകുമെന്നാണ് കരുതുന്നതെന്നും പൂനം വ്യക്തമാക്കി.




