Section

malabari-logo-mobile

കെഎസ്ആര്‍ടിസി ലോ ഫ്‌ളോര്‍, സൂപ്പര്‍ ക്ലാസുകളുടെ നിരക്കു വര്‍ധിപ്പിച്ചു.

HIGHLIGHTS : തിരു: കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ സൂപ്പര്‍ ഫാസ്റ്റുകളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു

തിരു: കെഎസ്ആര്‍ടിസി ലോഫ്‌ളോര്‍ സൂപ്പര്‍ ഫാസ്റ്റുകളുടെ നിരക്കുകള്‍ വര്‍ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

പുതുക്കിയ നിക്കു പ്രകാരം ലോ ഫ്‌ളോര്‍ എസി ബസ്സുകളുടെ മിനിമം ചാര്‍ജ്ജ് പത്തില്‍ നിന്ന് പതിനഞ്ചാക്കി. നോണ്‍ എസി നിരക്ക് അഞ്ചില്‍ നിന്ന് എട്ടുരൂപയാക്കി. . അഞ്ച് കിലോമീറ്റര്‍ കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും ഒന്നര രൂപ ഇനി മുതല്‍ അധികം ഈടാക്കും.

sameeksha-malabarinews

സൂപ്പര്‍ എക്‌സ്പ്രസ് ബസ്സുകളുടെ മിനിമം നിരക്ക് 10 ല്‍ നിന്ന് 17 രൂപയായി വര്‍ധിപ്പിച്ചു. മിനിമം നിരക്കില്‍ യാത്ര ചെയ്യാവുന്ന ദൂരം 15 കിലോമീറ്ററില്‍ നിന്നും 10 കിലോമീറ്ററായും കുറച്ചിട്ടുണ്ട്. സൂപ്പര്‍ഡീലസിന്റെ നിരക്ക് ഇരുപതില്‍ നിന്ന് ഇരുപത്തിയഞ്ചായും വോള്‍വോയുടേത് ഇരുപത്തിയഞ്ചില്‍ നിന്ന് മുപ്പത്തിയഞ്ചായും വര്‍ധിപ്പിച്ചു. ഹൈടക് എസി ബസ്സിന്റെ മിനിമം നിരക്ക് 27 ല്‍ നിന്ന് 35 ആക്കിയും വര്‍ധിപ്പിച്ചിട്ടുണ്ട്.

നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!