കോട്ടയം: മാധ്യമങ്ങള്‍ കേരളത്തിന്റെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിട്ട് മറ്റു വിഷയങ്ങള്‍ ചര്‍ച്ചചെയ്യുകയാണെന്ന് സാംസ്‌ക്കാരിക മന്ത്രി കെ സി ജോസഫ്. മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി സാംസ്‌ക്കാരിക നന്മ കാണിക്കണമെന്നും കെസി ജോസഫ്.
എന്നാല്‍ മാധ്യമങ്ങള്‍ എല്ലാം തുറന്നുപറഞ്ഞ് ജനാധിപത്യത്തിന്റെ നാലാം തൂണായി നിര്‍ഭയം പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പ് പിസി ജോര്‍ജ്ജ് . നാട്ടില്‍ നടക്കുന്ന എല്ലാ തട്ടിപ്പുകളും തുറന്ന് പറയണമെന്നും ജോര്‍ജ്ജ്.
കേരള എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയിലാണ് യുഡിഎഫ് സര്‍ക്കാറിന്റെ രണ്ട് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ഏറ്റുമുട്ടിയത്. പസി ജോര്‍ജ്ജിന്റെ പ്രസംഗത്തെ തുടര്‍ന്ന് ക്ഷുഭിതനായി മന്ത്രി കെ സി ജോസഫ് വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. ആഗോള മുതലാളിത്വം നിക്ഷേപത്തിന്റെ രൂപത്തില്‍ കേരളത്തെ ഞെക്കിക്കൊല്ലാന്‍ വരുമ്പോള്‍ ആ നിക്ഷേപം കണ്ണടച്ച് സ്വീകരിക്കാതെ അതിന്റെ ഉറവിടവും സുതാര്യതയും ഉറപ്പുവരുത്തി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് ചീഫ്‌വിപ്പ് സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു.
എക്‌സൈസ് സമ്മേളനത്തിന്റെ രണ്ട് ദിവസങ്ങളിലും മന്ത്രിമാരടക്കമുള്ളവര്‍ നടത്തിയ പ്രസംഗങ്ങളില്‍ നേതൃമാറ്റവും ഗ്രൂപ്പ് തര്‍ക്കങ്ങളും നിഴലിച്ചിരുന്നു.




