അമേരിക്കയില്‍ വീണ്ടും സ്‌ഫോടനവും വെടിവെപ്പും;പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു

വാഷിംഗ്ടണ്‍ : കഴിഞ്ഞ ദിവസം ബോസ്റ്റണ് സമീപത്ത് ഉണ്ടായ ഇരട്ട സ്‌ഫോടനങ്ങള്‍ക്ക് ശേഷം വീണ്ടും അമേരിക്കയില്‍ സ്‌ഫോടനവും വെടിവെപ്പും. വെടിവെപ്പില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കനത്ത പോലീസ് സന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബോസ്റ്റണിന് സമീപം വാട്ടര്‍ ടൗണിലാണ് വെടിവെപ്പും സ്‌ഫോടനവും നടന്നിരിക്കുന്നത്. എന്നാല്‍ സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ബോസ്റ്റണില്‍ മാരത്തണിനിടെ ഉണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ടെക്‌സാസ്ില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 15 ലേറെ പേര്‍ മരിക്കുകയും 100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top