സുഷമ സ്വരാജിന്റെയും മായാവതിയുടെയും വാഹനങ്ങില്‍ പരിശോധന നടത്തി.

ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സുഷമ സ്വരാജിന്റെയും മായാവതിയുടെയും വാഹനങ്ങില്‍ പരിശോധന നടത്തി. കര്‍ണാടകയില്‍ വെച്ച് ് സുഷമാ സ്വരാജിന്റെ ഹെലികോപ്ടറും ബിഎസ്പി അധ്യക്ഷ മായാവതിയുടെ കാറും പരിശോധന നടത്തിയത്.

മായാവതിയുടെ കാറില്‍ നിന്നും ഒരു ലക്ഷം രൂപ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അതെസമയം തന്റെ വാഹനം പരിശോധിച്ചത് താന്‍ ദളിത് വിഭാഗത്തില്‍പ്പെട്ടയാളായതുകൊണ്ടാണെന്ന് മായവതി പ്രതികരിച്ചു.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്യുന്നതായി സുഷമാസ്വരാജ് പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയുടേയും സോണിയാ ഗാന്ധിയുടേയും വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ബിഎസ്പി സംസ്ഥാനഘടകം ആവശ്യപ്പെട്ടു..

 

Share news
error: Content is protected !!
Scroll to Top