Section

malabari-logo-mobile

അധ്യാപക സമരം : കലോത്സവ ചുമതലകള്‍ മാറ്റുന്നു

HIGHLIGHTS : തിരു: സര്‍ക്കാര്‍ ജീവനക്കരും അധ്യാപകരം നടത്തിവരുന്ന അനിശ്ചിതകാല

തിരു: സര്‍ക്കാര്‍ ജീവനക്കരും അധ്യാപകരം നടത്തിവരുന്ന അനിശ്ചിതകാല സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ചുമതലകളില്‍ മാറ്റം വരുത്തുന്നു.

ഇതെ തുടര്‍ന്ന് ഭക്ഷണ കമ്മിറ്റിയുടെ ചുമതല മലപ്പുറം നഗര സഭയ്ക്ക് കൈമാറി. ഇതിനായി നഗരസഭ കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രവര്‍ത്തനം ക്രമീകരിക്കും. നേരത്തെ പി ശ്രീരാമ കൃഷ്ണന്‍ എംഎല്‍എയ്ക്കായിരുന്നു ഭക്ഷണ കമ്മിറ്റിയുടെ ചുമതല.

sameeksha-malabarinews

കലോത്സവ ചുമതലകളുമായി ബന്ധപ്പെട്ട് ഇന്ന് അവസാന മൂന്നുവട്ട ചര്‍ച്ചകള്‍ നടത്തും. കൂടാതെ കലോത്സവ നടത്തിപ്പ് ചിട്ടപ്പെടുത്തുന്നതിന് പ്രോഗ്രാം കമ്മിറ്റി അന്തിമ രൂപം നല്‍കി. ഇന്നലെ പ്രോഗ്രാം ഒഫീഷ്യലുകള്‍ക്കുള്ള പരിലീലനം നല്‍കി.

60 സ്റ്റേജ് മാനേജര്‍, 60 അസിസ്റ്റന്റ് സ്റ്റേജ് മാനേജര്‍മാര്‍, 60 അനൗണ്‍സര്‍മാര്‍, 60 ടൈംകീപ്പര്‍മാര്‍, 120 ലോട്ട് ആന്‍ഡ് കോഡ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥിനികളുടെ ക്ഷേമത്തിനു 50 അധ്യാപികമാര്‍, ഓരോയിനങ്ങളും 17 വേദികളിലുമായി അഞ്ചുവീതം റിസര്‍വ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഇന്നലെ പരിശീലനം നല്‍കിയത്.

ഇതിനുപുറമെ 370 പേര്‍ ഉള്‍പ്പെട്ട ടാക്‌സ്‌ഫോഴ്‌സും നിലവില്‍ വന്നിട്ടുണ്ട്. മത്സരങ്ങള്‍ തുടങ്ങുന്ന 14 ന് രാവിലെമുതല്‍ ഇവ പ്രവര്‍ത്തനമാരംഭിക്കും. മത്സരങ്ങള്‍ വൈകീട്ട് 5.30 മണിക്കാരംഭിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!