സി എച്ച് അശോകന് ജാമ്യം ലഭിച്ചു.

കൊച്ചി : ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഐഎം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി എച്ച് അശോഖന് ജാമ്യം ലഭിച്ചു. 2009ല്‍ ടിപി ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. നേരത്തെ ടി പി വധം മുന്‍കൂട്ടി അറിഞ്ഞിട്ടും പോലീസില്‍ അറിയിച്ചില്ല എന്ന കേസില്‍ അശോകന്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.

രണ്ടു കേസിലും ജാമ്യം ലഭിച്ചതോടെ അശോകന് ജെയില്‍ മോചിതനാകാന്‍ സാധിക്കും.

തന്നെ കേസില്‍ പ്രതിചേര്‍ത്തത് രാഷ്ട്രീയപ്രേരിതമാണെന്ന് ജാമ്യാപേക്ഷയില്‍ അശോകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. വധക്കേസില്‍ ജാമ്യം അനുവദിച്ച സാഹചര്യത്തില്‍ ഗൂഢാലോചനക്കേസിലും ജാമ്യം അനുവദിക്കണമെന്ന് ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles