ഡയാനാ രാജകുമാരിയുടെ കാമുകന്‍ ഇന്ത്യന്‍ വംശജന്‍!

സംഭവ ബഹുലമായ ഡയാനാരാജകുമാരിയുടെ ജീവിതം സിനിമയാകുമ്പോള്‍ നായകനായി എത്തുന്നത് ഇന്ത്യന്‍ വംശജനായ നടന്‍ നവീന്‍ ആന്‍ഡ്രൂസ്.

ഡയാനാ രാജകുമാരിയുടെ ജീവിതത്തിന്റെ അവസാന രണ്ടുവര്‍ഷത്തെ സംഭവങ്ങാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചാള്‍സ് രാജകുമാരനുമായുള്ള വിവാഹ മോചനവും കാമുകന്‍മാരോടൊത്തുള്ള ചുറ്റിക്കറക്കവും അവസാനം വാഹനാപകടത്തില്‍ ഡയാന കൊല്ലപ്പെടുന്നതുവരേയുള്ള കാര്യങ്ങളാണ് വെള്ളിത്തിരയിലെത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ നടത്തികൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ ഡയാനയുടെ കാമുകന്‍ ഡോ.ഹസ്‌നത് ഖാനായാണ് നവീന്‍ വേഷമിടുന്നത്. ഡയാനയുടെ കാമുകനായി ചിത്രത്തിലെ തന്നെ ഹൈലൈറ്റാകാനിരിക്കുന്ന ചൂടന്‍ രംഗങ്ങളില്‍ അഭിനയിക്കുന്ന ത്രില്ലിലാണ് നവീന്‍. ആരുടെയും ശ്രദ്ധ ഇതുവരെ എത്തിപ്പെടാത്ത ഡയാനയുടെ ജീവിതത്തിന്റെ മറ്റൊരു തലത്തിലേക്കാണ് ഈ ചിത്രം പ്രേക്ഷരെ എത്തിക്കുകയെന്ന് നവീന്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞു.

സൗദി കോടീശ്വര പുത്രനായ ദോദി അല്‍ ഫയേദുമായുളഌപ്രണയത്തിനൊടുവിലാണ് 1997ല്‍ 36 വയസ്സുകാരിയായ ഡയാനാ രാജകുമാരി മരിക്കുന്നത്. ഒട്ടനവധി ദുരൂഹതകള്‍ ബാക്കിവെച്ച് കടന്നുപോയ ഡയാനയുടെ കാമുകനായി വേഷമിടുന്ന തനിക്ക് പ്രേക്ഷകരില്‍ നിന്ന് എത്തരത്തിലുള്ള സ്വീകരണം ലഭിക്കുമെന്ന ആകാംഷയിലാണ് നവീന്‍.

നവീന്‍.ഇപ്പോള്‍ സ്‌കൈ ടിവിയ്ല്‍ ഞായാറാഴ്ചകളില്‍ ടെലികാസ്റ്റ് ചെയ്യുന്ന ഡ്രാമയായ സിന്‍ബാദില്‍ പ്രാധാന വേഷം കൈകാര്യം ചെയ്യുകയാണ് .

ഈ ചിത്രം അടുത്തവര്‍ഷം പുറത്തിറങ്ങുമെന്നാണ് സൂചന.

 

Share news
error: Content is protected !!
Scroll to Top