സമരം പൊളിച്ചത് ഞങ്ങളുടെ ബുദ്ധി; കുഞ്ഞാലികുട്ടി

തിരു: എല്‍ഡിഎഫ് സമരം അവസാനിപ്പിക്കാന്‍ ഞാന്‍ മദ്ധ്യസ്ഥനായിട്ടില്ലെന്ന് മന്ത്രി പികെ കുഞ്ഞാലികുട്ടി. സെക്രട്ടറിയേറ്റിന് രണ്ടു ദിവസം അവധി നല്‍കിയതിന് സര്‍ക്കാരിന്റെ ബുദ്ധിപരമായ നീക്കമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ഞങ്ങള്‍ കൂട്ടായാണ് അവധി തീരുമാനിക്കാന്‍ പ്രഖ്യാപിച്ചത്. രണ്ടു ദിവസം സെക്രട്ടറിയേറ്റിന് അവധി നല്‍കിയാല്‍ എന്തു നടക്കുമെന്ന് മനസ്സിലാക്കാനുള്ള അനുഭവ സമ്പത്ത് ഞങ്ങള്‍ക്കുണ്ടെന്ന് കുഞ്ഞാലികുട്ടി മലപ്പുറത്തു പറഞ്ഞു.

എന്നാല്‍ ഇടതു ഉപരോധ സമരം ഒത്തു തീര്‍പ്പാക്കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പികെ കുഞ്ഞാലികുട്ടിയാണെന്നു ലീഗ് മുഖപത്രമായ ചന്ദ്രികയുടെ സ്ഥിരീകരണം. കുഞ്ഞാലികുട്ടിയുടെ നയതന്ത്രഞ്ജതയിലാണ് സമരം അവസാനിച്ചതെന്നും എതിരാളിയുടെ കരുത്താവഹിക്കുന്ന ബാലിയെപോലെയാണ് അദ്ദേഹമെന്നും ചന്ദ്രിക ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ചയിലെ കേരള രാഷ്ട്രീയത്തിലെ താരമെന്നാണ് കുഞ്ഞാലികുട്ടിയെ ചന്ദ്രിക വിശേഷിപ്പിച്ചത്.

 

 

Share news
error: Content is protected !!
Scroll to Top