വിതുര പെണ്‍വാണിഭം; പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശനം

കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഇരയായ പെണ്‍കുട്ടിക്കെതിരെ വീണ്ടും കോടതി വിമര്‍ശനം. കേസ് കഴിഞ്ഞയാഴ്ച പരിഗണച്ചപ്പോള്‍ ഈ ആഴ്ച നിര്‍ബന്ധമായും പെണ്‍കുട്ടി എത്തണമെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോഴും പെണ്‍കുട്ടി ഹാജരാകാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം കോടതി നടത്തിയത്.

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും തിരുവനന്തപുരത്ത് നിന്ന് കോട്ടയത്ത് എത്താന്‍ എന്താണ് ബുദ്ധിമുട്ടെന്നും പെണ്‍കുട്ടിയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. കേസ് അടുത്ത മാസം 2 ലേക്ക് മാറ്റിവെച്ചു.

ആരോഗ്യ പ്രശ്‌നം ചൂണ്ടി കാട്ടിയാണ് പെണ്‍കുട്ടി ഹാജരാകുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top