മലയാള പ്രേക്ഷകര്‍ നഞ്ചേറ്റിയ ‘സാമ്രാജ്യം’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘അലക്സാണ്ടര്‍’ ചിത്രീകരണത്തിനൊരുങ്ങുന്നു. തമിഴ് സംവിധായകന് പേരരശാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ നായികയായി തൃഷയും നായകനായി ഉണ്ണിമുകുന്ദനുമാണ് വേഷമിടുന്നത്.
ബിജുമേനോന്, സുരാജ് വെഞ്ഞാറമൂട്, പ്രഭു, മനോജ് കെ ജയന് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്.
സിംഗപ്പൂര്‍, സ്പെയിന്, ദുബായ്, ഹൈദരാബാദ്, എറണാകുളം എന്നിവിടങ്ങളിലായി് ചിത്രീകരണം നടക്കാനിരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം നിര്‍മിക്കുന്നത് അജ്മല്ഹസ്സനണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




