കൊച്ചി: കഴിഞ്ഞ ഞായറാഴ്ച രാത്രി റോഡരികില്‍ മരപ്പെട്ട നിലയില്‍ കണ്ടെത്തിയ ദേശാഭിമാനി ജീവനക്കാരനായ പികെ മോഹന്‍ദാസിന്റെ മരണം കൊലപാതകമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ദാസിന്റെ ഭാര്യ സീമയേയും കാമുകന്‍ ഗിരീഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
വാഹനം ഇടിച്ചാണ് മോഹന്‍ദാസ് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലേറ്റ ആഴത്തിലുള്ള മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മോഹന്‍ദാസിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണ്‍ നഷ്ടമായെങ്കിലും കഴുത്തിലെ സ്വര്‍ണമാല നഷ്ടപ്പെടാഞ്ഞത് പോലീസിനെ മോഷണത്തിനല്ല കൊലനടന്നതെന്ന നിഗമനത്തിലെത്തിച്ചു.
തുടര്‍ന്ന് സൈബര്‍സെല്ലിന്റെ ഇയാളുടെ ഭാര്യ സീമയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമത്തിലാണ് ഇവരിരുവരുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തിയത്.




