ദീപാമേത്തയുടെ മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന് വിലക്ക്.

തിരു: രാജ്യാന്തര ചലചിത്രമേളയില്‍ ദീപാമേത്തയുടെ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍സിന്റെ പുനഃപ്രദര്‍ശനത്തിന് വിലക്ക്. ഇന്ദിരാഗാന്ധിയെ മോശമായി ചിത്രീകരിച്ചു എന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തിയത്.

അക്കാദമിയിലെ ചിലരുടെ താല്പര്യ പ്രകാരമാണ് ചിത്രം പ്രദര്‍ശിപ്പച്ചതെന്നും ആക്ഷേപ മുയര്‍ന്നിട്ടുണ്ട്.

ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം ഇന്നലെ നടന്നിരുന്നു.

എന്നാല്‍ മേളയില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചലചിത്ര പ്രേമികള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതെ സമയം ചിത്രത്തെ കുറിച്ചുള്ള വിവാദം ദുഃഖകരമെന്ന് ദീപാമേത്ത പ്രതികരിച്ചു.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top