സച്ചിന്‍ രാജ്യസഭയിലെത്തി, കൂട്ടായി അഞ്ജലിയും

ദില്ലി : ഇത്തവണത്തെ പാര്‍ലിമെന്റിലെ മണസൂണ്‍ സെഷന്‍ സമ്മേളനത്ിന്റെ ആദ്യ ദിനത്തിലെ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്നെ.. കഴിഞ്ഞ ഏപ്രിലില്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി സച്ചില്‍ ഇന്ന് രാവിലെ പാര്‍ലിമെന്റിലെത്തി. തന്റെ ഭാര്യ അജ്ഞലിയൊടൊപ്പമാണ് സച്ചിനെത്തിയത്.. ബോളിവുഡ് താരം രേഖയും ഇന്ന സഭയിലെത്തി.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സജീവകായികതാരം രാജ്യസഭാംഗമായെത്തുന്നത്.
ആദ്യദിനത്തിന്റെ പകപ്പൊന്നുമില്ലാതെ ഹൗസിലെത്തിയ സച്ചിന് കൂട്ടായി ഭാര്യ അജ്ഞലിയുമുണ്ടായിരുന്നു. അവര്‍ സന്ദര്‍ശകഗ്യാലറിയില്‍ ഇരിപ്പിടം കണ്ടെത്തി. പാര്‍ലിമെന്ററികാര്യമന്ത്രി രാജേഷ് ശുക്ല സച്ചിനെ സ്വീകരിച്ചു. ജാവേദ് അക്തറുടെ തൊട്ടടുത്തായിരുന്നു സച്ചിന്റെ സീറ്റ്. പല എംപിമാരും സച്ചിനെ വന്ന് അഭിവാദ്യം ചെയ്യുന്നത് കാണാമായിരുന്നു.. പ്രധാനമന്ത്രി മന്‍മോഹന്‍സിങും സച്ചിന് ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തു.

സച്ചിന്റെ പാര്‍ലിമെന്റിലേക്കുള്ള വരവ് ഇന്ത്യന്‍ സ്‌പോര്‍ട്‌സിന് ഏറെ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കായികലോകം

photo courtesy:  the Indian Express

Share news
error: Content is protected !!
Scroll to Top