സംസ്ഥാനത്ത് കനത്ത മഴ; ജാഗ്രതാ നിര്‍ദ്ദേശം; 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത

rain_jpg_1239533gതിരു: കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായ 3 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജില്ലാ ഭരണ കൂടങ്ങള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യ തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേരള തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴ ശക്തിപ്പെടാന്‍ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top