ശാലു മേനോന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കണം; പിസി ജോര്‍ജ്ജ്

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ ശാലു മേനോന് ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ്. ശാലു മേനോന് ജാമ്യം നല്‍കിയ കോടതി വിധിയോട് തനിക്ക് അഭിപ്രായ വത്യാസമുണ്ടെന്നും ജോര്‍ജ്ജ് വ്യക്തമാക്കി. കൊലകേസ് പ്രതിയായ ബിജു രാധാകൃഷ്ണനെ രക്ഷപെടുത്താന്‍ സഹായിച്ച ശാലുമേനോനെതിരെ കൊലപാതക കേസ് എടുക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപെട്ടു. കൂടാതെ മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീം രാജിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് പിസി ജോര്‍ജജ് ചോദിച്ചു.

 

Share news
error: Content is protected !!
Scroll to Top