Section

malabari-logo-mobile

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമെന്ന തീരുമാനത്തിന് മാറ്റമില്ല ; മന്ത്രി കെ സി ജോസഫ്

HIGHLIGHTS : തിരു: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് മലയാളം നിര്‍ബന്ധമാക്കണ

തിരു: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് മലയാളം നിര്‍ബന്ധമാക്കണമെന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്ന് മന്ത്രി കെ സി ജോസഫ് പറഞ്ഞു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം ഉടന്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

അതേ സമയം കന്നഡ, തമിഴ് തുടങ്ങിയ അന്യഭാഷകള്‍ സംസാരിക്കുന്നവരുടെ ആശങ്ക മാറ്റുന്നതിന് വേണ്ടിയാണ് തിരുമാനം മാറ്റിവെച്ചതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് പത്താം ക്ലാസ് വരെയെങ്കിലും മലയാളം പഠിക്കാത്ത ആളുകള്‍ക്ക് ഭാഷ പരിഞ്ജാനം ഉറപ്പാക്കുന്നതിന് പരീക്ഷ നടത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു.

sameeksha-malabarinews

എന്നാല്‍ പിഎസ്സിയും പൊതു ഭരണ വകുപ്പും അംഗീകരിച്ച മലയാളം നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശം മന്ത്രി സഭാ യോഗത്തില്‍ പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!