ശാലുമേനോന് ജാമ്യമില്ല

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ശാലുമേനോന്റെ ജാമ്യാപേക്ഷ തള്ളി. ശാലുമേനോന്റെ റിമാന്‍ഡ് കലാവധി അടുത്തമാസം മൂന്നു വരെ നീട്ടി. തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശാലുമേനോന്റെ ജാമ്യാപേക്ഷ തള്ളിയത്.

അതേ സമയം സരിത എസ് നായരെയും ബിജുവിനെയും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കി.

സരിതാ എസ് നായര്‍ക്ക് 20 ലക്ഷം രൂപ നലകിയതായി ബിജു രാധാകൃഷ്ണന്‍ വെളിപെടുത്തി. ഇതില്‍ രണ്ടു ലക്ഷം രൂപ സരിത ടെന്നി ജോപ്പന് കൊടുത്തുവെന്നും ബിജു എറണാകുളത്തെ ചോദ്യം ചെയ്യലിനിടെ വ്യക്തമാക്കി. ഇതിനു പുറമെ പലതവണ ജോപ്പന് പണം നല്‍കിയിട്ടുണ്ടെന്ന് ബിജു മൊഴി നല്‍കിയിട്ടുണ്ട്.

എറണാകുളം ടീം സോളാറിന്റെ ഉദ്ഘാടന ചടങ്ങില്‍ അതിഥിയായി എത്തുന്നതിന് മമ്മൂട്ടിക്ക് 10 ലക്ഷം രൂപ നല്‍കിയതായി ബിജുവും സരിതയും വെളിപെടുത്തിയിരുന്നു.

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top