ശബരിമല ദര്‍ശനത്തിന് അനുമതി തേടിയ കെ സുരേന്ദ്രന്റെ ഹരജി തള്ളി

പത്തനംതിട്ട: ശബരിമല ദര്‍ശനം നടത്താന്‍ അനുമതി തേടി ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നല്‍കിയ ഹരജി പത്തനംതിട്ട റാന്നി കോടതി തള്ളി.പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യ വ്യവസ്ഥയില്‍ ഇളവു നല്‍കണമെന്ന സുരേന്ദ്രന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിനായി പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി അനുമതി നിഷേധിച്ചു. സുരേന്ദ്രന്റെ സാന്നിധ്യം ക്രമസമാധാന പ്രശ്‌നസാധ്യതയെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ടെന്ന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി തീരുമാനമെടുത്തത്. എന്നാല്‍ സുരേന്ദ്രനോട് റാന്നി കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.

ഇതെതുടര്‍ന്നാണ് സുരേന്ദ്രന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് റാന്നി കോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top