HIGHLIGHTS : ദില്ലി : ദില്ലിയില്‍ നടന്നു വരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു.
ദില്ലി : ദില്ലിയില്‍ നടന്നു വരുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു. വിഎസിനെതിരെ നടപടിയില്ല. വിഎസ് പോളിറ്റ്ബ്യൂറോയ്ക്കയച്ച കത്തുകള്‍ സംബന്ധിച്ചകാര്യങ്ങള്‍ സംസ്ഥാനകമ്മറ്റിയില്‍ ചര്‍ച്ചചെയ്യാനാണ് നേതൃത്വത്തിന്റെ നിര്‍ദേശം.
പോളിറ്റ് ബ്യൂറോയ്ക്ക് മുമ്പില്‍ വിഎസ് നല്‍കിയ കത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത് വിഷയങ്ങള്‍ ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷമുള്ള പിണറായിയുടെ കുലംകുത്തി പ്രയോഗം, അന്വേഷണ സംഘത്തെ ഭീഷണിപ്പെടുത്തല്‍, എംഎം മണിയുടെ വിവാദ പ്രസംഗം എന്നിവയാണെന്നാണ് സൂചന. ഇതില്‍ താന്‍ കൈകൊണ്ട നിലപാടുകളും വിഎസ് വിശദീകരിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ പാളിച്ചകളെ തുടര്‍ന്നാണ് പരസ്യ പ്രസ്താവനയിലേക്ക് കാര്യങ്ങള്‍ നീണ്ടതെന്നാണ് വിഎസ്സിന്റെ നിലപാട്.

അതേ സമയം മണിക്കെതിരെ നടപടി നീണ്ടതില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്രകമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതെ തുടര്‍ന്ന് മണിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് തരംതാഴ്ത്താന്‍ സംസ്ഥാന സമിതി തീരുമാനമെടുത്തേക്കും