HIGHLIGHTS : കൊല്ലം: വിവാദങ്ങക്കിടെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി
മോഡിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകീട്ട് നാലുമണിയോടെ പ്രത്യേക വിമാനത്തിലാണ് മോഡി തിരുവനന്തപുരത്തെത്തുക. അവിടെനിന്ന് കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. പിന്നീട് ശാരാദാമഠവും മഹാസമാധിയും അദേഹം സന്ദര്‍ശിക്കും. വൈകീട്ട് 7 മണിയോടെ അദേഹം തിരിച്ചുപോകും.

അതെ സമയം മോഡി പങ്കെടുക്കുന്നതിനാല്‍ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് പ്രകതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അറിയിച്ചിരുന്നു.
എന്നാല്‍ മോഡിയുടെ സന്ദര്‍ശനത്തിന് എന്‍എസ്എസും എസ്എന്‍ഡിപിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.