‘വിജയന്റെ ചിരി’ അരീക്കോട്ട് ഇന്ന് സെമിനാര്‍

മഞ്ചേരി : ഒ.വി.വിജയന്റെ ജന്മദിനമായ ഇന്ന് അരീക്കോട് എം.എസ്.പി. കാംപില്‍ ‘വിജയന്റെ ചിരി’ സെമിനാര്‍ നടത്തും. ജനമൈത്രി പൊലീസും അരീക്കോട് എം.എസ്.പി കാംപ് യൂനിറ്റും പാലക്കാട് തസ്രാക്ക് ആസ്ഥാനമായുള്ള ഒ.വി. വിജയന്‍ സ്മാകരസമിതിയും സംയുക്തമായി നടത്തുന്ന സെമിനാര്‍ രാവിലെ 10 ന് കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സ്മാരക സമിതി ചെയര്‍മാന്‍ യു.കെ. കുമാരന്‍ അധ്യക്ഷനാവും. ‘വിജയന്റെ ചിരി’ വിഷയത്തില്‍ രഘുനാഥന്‍ പറളി സംസാരിക്കും. ഒ.വി.വിജയന്‍ സ്മാരകസമിതി സെക്രട്ടറി പി.കെ. നാരായണന്‍, സ്മാരകസമിതി അംഗങ്ങളായ ഒ.വി. ഉഷ, പി.കെ. പാറക്കടവ്, എം.എസ്.പി. കമാന്‍ഡന്റ് യു. ഷറഫലി എന്നിവര്‍ പങ്കെടുക്കും.

Related Articles