ലീഗിനെതിരെ മുരളീധരന്‍ ‘ദിവസവേതനക്കാര്‍ക്ക് മറുപടിയില്ല’

തിരു : മുസ്ലീം ലീഗ് നേതൃത്വത്തെ കണക്കിന് പരിഹസിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ വീണ്ടും രംഗത്ത്. ദിവസവേതനക്കാര്‍ക്ക് മറുപടിയില്ലന്നാണ് മജീദിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി മുരളീധരന്‍ പറഞ്ഞത്. ലീഗിനെ കൊട്ടാന്‍ ആരും പോയിട്ടില്ലെന്നും മുരളി കൂട്ടിച്ചേര്‍ത്തു.
നേരത്തെ ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല മുസ്ലീം ലീഗന്ന് മജീദ് പറഞ്ഞിരുന്നു.കേരളത്തില്‍ ഒറ്റക്ക് ഭരിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നും ലീഗിന് മറ്റൊരിടമില്ലെന്ന് ആരും കരുതണ്ടെന്നും മജീദ് വ്യക്തമാക്കിയിരുന്നു.
മുരളീധന്റെ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് ലീഗ് രംഗത്തെത്തി. ഭിക്ഷാനടക്കാര്‍ ദിവസവേതനക്കാരെ കുറിച്ച് മിണ്ടണ്ടെന്നും യൂത്ത് ലീഗ് ഓര്‍മിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top