വയോധികര്‍ക്ക് പകല്‍ വീടൊരുങ്ങുന്നു

മലപ്പുറം:വയോധികര്‍ക്ക് പകല്‍ സമയം ഉല്ലാസത്തോടെ ചെലവഴിക്കാന്‍ പെരുവള്ളൂരില്‍ പകല്‍ വീടൊരുങ്ങുന്നു. പറമ്പില്‍പീടിക പിഎച്ച്‌സിയുടെ ഭാഗമായാണ് പകല്‍ വീടൊരുക്കുക. ഇതിനായി പെരുവള്ളൂര്‍ പഞ്ചായത്ത് ഏഴ് ലക്ഷം വകയിരുത്തി. പിഎച്ച്‌സിയുടെ നവീകരണത്തിന് 9.90 ലക്ഷം രൂപയുടെ പദ്ധതിക്കും അംഗീകാരമായി. പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അനുമതിയായിട്ടുണ്ട്. എട്ട് ലക്ഷം ചെലവില്‍ നീതി മെഡിക്കല്‍ സ്‌റ്റോറിനും 11.47 ലക്ഷം ചെലവില്‍ വനിതാ വ്യവസായ കേന്ദ്രത്തിനും കെട്ടിടങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. വികലാംഗര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ നല്‍കുന്നതിന് 8.63 ലക്ഷം നീക്കിവെച്ചു. തടത്തില്‍, ഉള്ളാട്ട്മാട്, ചുള്ളിയാലപ്പുറം കോളനികളില്‍ ഏഴുലക്ഷം വീതം ചെലവില്‍ സാംസ്‌കാരിക നിലയങ്ങള്‍ സ്ഥാപിക്കാനും അനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി കുഞ്ഞാപ്പുട്ടിഹാജി അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top