Section

malabari-logo-mobile

സരിതയുടെ മൊഴി അട്ടിമറിച്ചു; പിണറായി വിജയന്‍

HIGHLIGHTS : തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ രേഖാമൂലം

തിരു: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായര്‍ രേഖാമൂലം നല്‍കിയ മൊഴി അട്ടിമറിക്കപ്പെട്ടുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരെ ആരോപണമുണ്ടായിരുന്ന സരിതയുടെ മൊഴി അട്ടിമറിക്കുകയായിരുന്നു. സരിതയുടെ മൊഴി അട്ടിമറിച്ചതു കൂടി ഉള്‍പെടുത്തി ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

സരിതയുടെ മൊഴി എന്ന രീതിയില്‍ പുറത്തുവന്ന കാര്യങ്ങളെല്ലാം പരസ്യമയി തന്നെ കോടതിയോട് പറയാവുന്നതാണെന്നും അതിന് രഹസ്യമൊഴിയുടെ ആവശ്യമില്ലെന്നും തനിക്കെതിരെ വധഭീഷണിയുണ്ടെന്നത് എങ്ങനെയാണ് രഹസ്യമൊഴിയാവുന്നതെന്നും പിണറായി ചോദിച്ചു.

sameeksha-malabarinews

പരാതി എഴുതിതരാനാണ് സരിതയോട് പറഞ്ഞത്. അങ്ങനെ മജിസ്‌ട്രേറ്റ് പറഞ്ഞതിനു ശേഷം പോലീസ് സരിതയേയും കൊണ്ട് ഊരു ചുറ്റുകയായിരുന്നുവെന്നും പോലീസിന് എന്തോ ഉദ്ദേശ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് പിണറായി ആരോപിച്ചു.

മാധ്യമങ്ങള്‍ ഒരു രാജ്യദ്രോഹവും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ ഒരു ഔദേ്യാഗിക രഹസ്യവും ഒരു മാധ്യമവും ചോര്‍ത്തിയിട്ടില്ലെന്നും തെറ്റായ നടപടികളാണ് മാധ്യങ്ങള്‍ ചോര്‍ത്തിയതെന്നും ഇക്കാര്യത്തില്‍ മാധ്യമ പ്രവര്‍ത്തകരല്ല കുറ്റം ചെയ്തവരാണ് നിയമ നടപടി നേരിടേണ്ടതെന്നും പിണറായി പറഞ്ഞു. സരിതയുമായി ഡീല്‍ ആയ ശേഷമാണ് ശുഭ വര്‍ത്ത വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതെന്ന് പിണറായി പറഞ്ഞു. സരിതയെ അമ്മയും അടുത്ത ബന്ധുവും ജയിലില്‍ കാണാന്‍ പോയത് ദുരൂഹതയുണ്ടെന്നും ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ഇന്നേ വരെ ഉണ്ടാകാത്ത നടപടിയാണ് കോടതി സ്വീകരിച്ചിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!