ദില്ലി : വനിതകളുടേത് ഉള്‍പ്പെടെയുള്ള 6 ദയാഹര്‍ജികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളി. ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് ഹര്‍ജികള്‍ തള്ളിയത്. നിതാര്യ കൂട്ടക്കൊലയിലെ പ്രതി സുരീന്ദ്ര കോഹിലിയുടെ ഹര്‍ജി മഹാരാഷ്ട്രയില്‍ കുട്ടികളെ തട്ടികൊണ്ട് പോയി ക്രൂരമായി കൊലപെടുത്തിയ രേണുക ബായി, സീമ എന്നീ സഹോദരിമാരുടെ ഹര്‍ജികള്‍ അടക്കം 6 പേരുടെ ഹര്‍ജികളാണ് രാഷ്ട്രപതി തള്ളിയത്.
ജൂണ്‍ 18 ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ദയാഹര്‍ജി തള്ളാനുള്ള ശുപാര്‍ശ രാഷ്ട്രപതിക്ക് നല്‍കിയെന്നും പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മന്ത്രാലയം അതത് സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രപതി നിര്‍ദ്ദേശം നല്കി.




