ലൈംഗിക പീഡനം; ഇന്ത്യന്‍ പുരോഹിതന്‍ അമേരിക്കയില്‍ അറസ്റ്റില്‍

വാഷിങ് ടണ്‍:: ലൈംഗിക പീഡന കേസില്‍ ഇന്ത്യന്‍ കത്തോലിക്ക പുരോഹിതന്‍ അമേരിക്കയില്‍ അറസ്റ്റിലായി. 13 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെയാണ് ആന്ധ്രയില്‍ നിന്ന് എത്തിയ ഫ. ലിയോ കോപ്പാള പീഡിപ്പിച്ചത്.

75,000 ഡോളര്‍ കെട്ടിവെച്ച് ജാമ്യത്തിലിറങ്ങിയ ഫാദറിനെതിരെ കുറ്റം തെളിയിക്കപെട്ടാല്‍ 25 വര്‍ഷം വരെ തടവും 35,000 പൗണ്ടോളം പിഴ ശിക്ഷയും ലഭിക്കാവുന്ന ലൈംഗിക കുറ്റമാണ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാസം ഫാദറിനെ ഒരു വീട്ടില്‍ അത്താഴത്തിന് ക്ഷണിക്കുകയും ആ വീട്ടിലെ തന്നെ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ഒരു മാസത്തോളം ജയില്‍ ശിക്ഷ അനുഭവിച്ച് ശേഷമാണ് കോപ്പാളക്ക് ജാമ്യം ലഭിച്ചത്.

 

Share news
error: Content is protected !!
Scroll to Top