Section

malabari-logo-mobile

കുട്ടി കുറ്റവാളികളുടെ പ്രായ പരിധി കുറക്കില്ല; സുപ്രീം കോടതി

HIGHLIGHTS : ദില്ലി: പ്രായപൂര്‍ത്തിയാകുന്നത് 18 വയസ്സിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ദില്ലി: പ്രായപൂര്‍ത്തിയാകുന്നത് 18 വയസ്സിലാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജുവനൈല്‍ പ്രായ പരിധി 16 ആക്കി കുറക്കണമെന്ന് ആവശ്യപെട്ട് നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഈ വിധി.

ഗുരുതരമായ പല കുറ്റകൃത്യങ്ങളും ചെയ്യുന്നവര്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പേരില്‍ കടുത്ത ശിക്ഷകളില്‍ നിന്നും രക്ഷപെടുന്നുവെന്ന് കാണിച്ചാണ് പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്.

sameeksha-malabarinews

ദില്ലി കൂട്ട ബലാത്സംഗ കേസിലെ 6 പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. എങ്കിലും പെണ്‍കുട്ടിയുടെ കുടുബാംഗങ്ങള്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള എല്ലാവര്‍ക്കും തുല്ല്യ ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ദില്ലി കൂട്ട ബലാത്സംഗത്തെ തുടര്‍ന്ന് നിലവിലെ നിയമങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വര്‍മ്മാ കമ്മീഷനും പ്രായപൂര്‍ത്തിയുടെ പ്രായപരിധി കുറക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!